Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Play Schools

പ്ലേ ​സ്‌​കൂ​ൾ, ഡേ​കെ​യ​ർ സെന്‍റർ ​ പ്ര​വ​ര്‍​ത്ത​നം ; ന​​​​യ​​​​രൂ​​​​പീ​​​​ക​​​​ര​​​​ണം സം​​​ബ​​​ന്ധി​​​ച്ച വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള്‍ അ​​​​റി​​​​യി​​​​ക്കണമെന്ന് ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: പ്ലേ ​​​​സ്‌​​​​കൂ​​​​ളു​​​​ക​​​​ള്‍, ഡേ​​​​കെ​​​​യ​​​​ര്‍ സെ​​​​ന്‍റ​​​​റു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ത്തി​​​​ന്‍റെ ന​​​​യ​​​​രൂ​​​​പീ​​​​ക​​​​ര​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച് ബ​​​​ന്ധ​​​​പ്പെ​​​​ട്ട വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള്‍ അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി. ന​​​​യ​​​​രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ വൈ​​​​കു​​​​ന്ന​​​​തി​​​​ല്‍ ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് അ​​​​തൃ​​​​പ്തി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

വി​​​​ഷ​​​​യം വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന 18ന് ​​​​ഉ​​​​ച്ച​​​​യ്ക്ക് 1.45ന് ​​​​ബ​​​​ന്ധ​​​​പ്പെ​​​​ട്ട വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​ണു ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് നി​​​​തി​​​​ന്‍ ജാം​​​​ദാ​​​​ര്‍, ജ​​​​സ്റ്റീ​​​​സ് വി.​​​​എം. ശ്യാം​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് നി​​​​ര്‍​ദേ​​​​ശി​​​​ച്ച​​​​ത്.

കൊ​​​​ച്ചു​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സം സം​​​​ബ​​​​ന്ധി​​​​ച്ച് ക​​​​ര​​​​ട് മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേ​​​​ശം ത​​​​യാ​​​​റാ​​​​ക്കാ​​​​ന്‍ 2021ല്‍ ​​​​ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് വ​​​​നി​​​​താ​-​​​ശി​​​​ശു ക്ഷേ​​​​മ വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​റോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. നാ​​​​ഷ​​​​ണ​​​​ല്‍ ക്ര​​​​ഷ് സ്‌​​​​കീം, അ​​​​ങ്ക​​​​ണ​​​​വാ​​​​ടി സ്‌​​​​കീം എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ പ്രാ​​​​ദേ​​​​ശി​​​​ക സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ള്‍ക്കൂ​​​ടി പ​​​​രി​​​​ഗ​​​​ണി​​​​ച്ച് ക​​​​ര​​​​ട് ത​​​​യാ​​​​റാ​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു ഉ​​​​ത്ത​​​​ര​​​​വ്.

എ​​​​ന്നാ​​​​ല്‍ വ​​​​ര്‍​ഷ​​​​ങ്ങ​​​​ള്‍ ക​​​​ഴി​​​​ഞ്ഞി​​​​ട്ടും ന​​​​ട​​​​പ​​​​ടി​​​​യാ​​​​യി​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി​​​നി മെ​​​​ഹ്‌​​​​ന ഇ​​​​ബ്രാ​​​​ഹിം ഫ​​​​യ​​​​ല്‍ ചെ​​​​യ്ത ഹ​​​​ര്‍​ജി​​​​യാ​​​​ണു ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​ന്‍റെ ബെ​​​​ഞ്ച് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up